Sunday, May 5, 2024
keralaNews

യുവാവ് കുത്തേറ്റു മരിച്ചു; കള്ളനെന്ന് കരുതി കുത്തിയെന്ന് പ്രതി

തിരുവനന്തപുരം; പേട്ട സ്വദേശി അനീഷ് ജോര്‍ജ് (19) ആണ് പരിസരത്തെ വീട്ടില്‍ കുത്തേറ്റു മരിച്ച്. വീട്ടുടമ ലാലു പൊലീസില്‍ കീഴടങ്ങി. പുലര്‍ച്ചെ 3 മണിയായപ്പോള്‍ ശബ്ദം കേട്ടതായും അനീഷിനെ കണ്ടപ്പോള്‍ കള്ളനെന്നു കരുതി കുത്തിയതായും ലാലു പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി അനീഷ് ജോര്‍ജിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.അനീഷ് ലാലുവിന്റെ വീട്ടില്‍ പുലര്‍ച്ചെ എത്തിയത് എന്തിനെന്നത് ദുരൂഹമാണ്. അനീഷിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതായി പേട്ട സിഐ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും അതിനുശേഷം പ്രതികരിക്കാമെന്നും സിഐ പറഞ്ഞു.