Monday, April 29, 2024
keralaNews

യുവതികള്‍ തമ്മില്‍ വാക്ക് തര്‍ക്കം ; ഒരാള്‍ക്ക് കുത്തേറ്റു.

യുവതികള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കത്തില്‍ ഒരു യുവതിക്കു കുത്തേറ്റു.ചാവക്കാട് സ്വദേശി റീമയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാഞ്ഞാലി മാട്ടുപുറം പുഞ്ചയിലെ വീട്ടില്‍ ഇന്നലെയാണു സംഭവം. ഒരാഴ്ച മുന്‍പാണു കിഴക്കേപ്രം സ്വദേശിയായ ഷെറീനയും കുടുംബവും ഇവിടെ വാടകയ്ക്കു താമസിക്കാനെത്തിയത്. കഴിഞ്ഞദിവസം ചാവക്കാട് സ്വദേശിനി റീമയും ഇവിടെയെത്തി. ഇന്നലെ നടന്ന വാക്കുതര്‍ക്കമാണു കത്തിക്കുത്തില്‍ കലാശിച്ചതെന്നു പൊലീസ് പറയുന്നു.ശരീരത്തിന്റെ പിറകില്‍ തോള്‍ വശത്തോടു ചേര്‍ന്നു കുത്തേറ്റ റീമയെ ആദ്യം പറവൂര്‍ ഗവ. ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കത്തിയുടെ കുറച്ചു ഭാഗം ശരീരത്തില്‍ ഒടിഞ്ഞു കയറിയ നിലയിലായിരുന്നു. ആലങ്ങാട് പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി, കേസെടുത്തു.