Tuesday, April 30, 2024
HealthindiaNews

യുപിയില്‍ വീടുകള്‍ തോറും കൊറോണ പരിശോധന നടത്തി

കൊറോണയുടെ രണ്ടാം തരംഗത്തോടുള്ള പോരാട്ടം കടുപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രോഗവ്യാപന തോത് കുറയ്ക്കുന്നതിനാല്‍ സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ വീടുകള്‍ കയറി പരിശോധന നടത്തുകയാണ്. ഇതുവരെ മൂന്ന് കോടിയോളം വീടുകളാണ് ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചത്.

ഈ മാസം അഞ്ച് മുതലാണ് വീടുകളില്‍ ചെന്നുള്ള പരിശോധന ആരംഭിച്ചത്. 12 വരെ വിവിധ ബ്ലോക്കുകളിലായി 3,19,37,797 വീടുകള്‍ സന്ദര്‍ശിച്ചു. 2,57,845 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 3,74,685 പേര്‍ക്ക് കൊറോണ കിറ്റുകള്‍ വിതരണം ചെയ്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. രോഗവ്യാപനം രൂക്ഷമായതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് വീടുകളില്‍ ചെന്ന് പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചത്. രോഗികളെ എത്രയും വേഗം കണ്ടെത്തി രോഗവ്യാപനം തടയുക ലക്ഷ്യമിട്ടായിരുന്നു നടപടി. രോഗികളെ നേരത്തെ കണ്ടെത്തിയാല്‍ രോഗവ്യാപനം ഒരു പരിധിവരെ കുറയ്ക്കാന്‍ കഴിയുമെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു.