Thursday, May 16, 2024
keralaNews

കേരളത്തിന്റെ തീരമേഖലകളില്‍ കടലാക്രമണം രൂക്ഷം, വീടുകള്‍ തകര്‍ന്നു, ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു

കേരളത്തിന്റെ തീരമേഖലകളില്‍ കടലാക്രമണം രൂക്ഷം. കൊല്ലം തൃശൂര്‍, തിരുവനന്തപുരം ആലപ്പുഴ, മലപ്പുറം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം അതിശക്തമായി.കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തില്‍ ശക്തമായ കടല്‍ ക്ഷോഭത്തില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. കൊവിഡ് പ്രോട്ടോക്കോള്‍ അടക്കം പാലിച്ച് 356 ക്യാമ്പുകളാണ് ജില്ലയില്‍ സജ്ജമാക്കിയിട്ടുള്ളത്. ആലപ്പാട് പ്രദേശത്തും ദുരിതാശ്വാസ ക്യാംപ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തില്‍ ശക്തമായ കടല്‍ ക്ഷോഭത്തില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. കൊവിഡ് പ്രോട്ടോക്കോള്‍ അടക്കം പാലിച്ച് 356 ക്യാമ്പുകളാണ് ജില്ലയില്‍ സജ്ജമാക്കിയിട്ടുള്ളത്. ആലപ്പാട് പ്രദേശത്തും ദുരിതാശ്വാസ ക്യാംപ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.