Saturday, May 4, 2024
indiaNewspolitics

യുപിയില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക പുറത്തിറക്കി.

ന്യൂഡല്‍ഹി; ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വന്തം തട്ടകമായ ഗൊരഖ്പുര്‍ (അര്‍ബന്‍) മണ്ഡലത്തില്‍ മത്സരിക്കും. മാര്‍ച്ച് മൂന്നിനാണ് ഇവിടെ വോട്ടെടുപ്പ്. യുപിയില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക പുറത്തിറക്കി.അയോധ്യ, മഥുര തുടങ്ങിയ ക്ഷേത്രനഗരങ്ങളിലാവും യോഗി മത്സരിക്കുകയെന്ന് അഭ്യൂഹമുണ്ടായിരുന്നു. ആദ്യമായാണ് യോഗി ആദിത്യനാഥ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. നിലവില്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ് യോഗി.ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ സിറാത്തൂരില്‍ നിന്നും നോയിഡയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ മകന്‍ പങ്കജ് സിംഗും മത്സരിക്കും.ബേബി റാണി മൗര്യ ആഗ്ര റൂറലില്‍ നിന്നും ജനവിധി തേടും. ശ്രീകാന്ത് ശര്‍മ്മ വീണ്ടും മഥുരയില്‍ മത്സരിക്കും. ഹസ്തിനപുരിയില്‍ നിന്നും ദിനേശ് ഖതിക്, മീററ്റ്- കമല്‍ ദത്ത് ശര്‍മ്മ, സാര്‍ധന-സംഗീത് സോം, മീററ്റ് സൗത്ത്- സോമേന്ദ്ര തോമര്‍, ഹാപൂര്‍- വിജയ് പാല്‍, ഗദ്- ഹരേന്ദ്ര ചൗധരിയും മത്സരിക്കും. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് പട്ടിക പുറത്തുവിട്ടത്.ഫെബ്രുവരി 10നാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് ആരംഭിക്കുക. പടിഞ്ഞാറന്‍ മേഖലയിലെ 11 ജില്ലകളിലെ 58 സീറ്റുകളിലേക്കുള്ള 57 സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങളും രണ്ടാം ഘട്ടത്തില്‍ 55 സീറ്റുകളിലേക്കുള്ള 38 പേരുടെ വിവരങ്ങളുമാണ് പുറത്തുവിട്ടിരിക്കുന്നത്. ഫെബ്രുവരി 14നാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.