Monday, April 29, 2024
keralaNews

യുഡിഎഫ് സ്ഥാനാര്‍ത്ഥി റ്റോമി കല്ലാനിയുടെ പോസ്റ്റര്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതായി പരാതി .

പരാജയ ഭീതിയെ തുടര്‍ന്ന് പൂഞ്ഞാറില്‍ ചില ജനപക്ഷം പ്രവര്‍ത്തകര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിക്കുന്നത് മോശം പ്രവണതയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനി. പോസ്റ്റര്‍ കീറിയാലും ജനമനസില്‍ നിന്നും തന്റെ മുഖം മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ചില അവിശുദ്ധ കൂട്ടുകെട്ടിലൂടെ നേടിയ വിജയം ഇക്കുറി ആവര്‍ത്തിക്കാനാവില്ലെന്നു വന്നതോടെ എതിരാളിയുടെ പ്രചാരണ സാമഗ്രികള്‍ നശിപ്പിക്കാമെന്നത് മോശം പ്രവണതയാണെന്നും അഡ്വ. ടോമി കല്ലാനി പറഞ്ഞു.

പെയ്ഡ് സര്‍വേകള്‍ക്ക് അപ്പുറം ജനഹിതത്തിനാണ് യുഡിഎഫ് പ്രാധാന്യം നല്‍കുന്നത്. പതിറ്റാണ്ടുകളായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ ചെയ്ത വികസനം എന്തെന്ന ചോദ്യത്തിന് മറുപടി നല്‍കാതെ എംഎല്‍എ ഓടിയൊളിക്കുകയാണെന്നും അഡ്വ. ടോമി കല്ലാനി പറഞ്ഞു. ഇന്നലെ രാത്രിയിലാണ് ഈരാറ്റുപേട്ടയില്‍ നിര്‍ത്തിയിട്ടിരുന്ന യുഡിഎഫിന്റെ പ്രചാരണ വാഹനത്തിലുണ്ടായിരുന്ന സ്ഥാനാര്‍ത്ഥിയുടെ ചിത്രം നശിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ യുഡിഎഫ് കമ്മറ്റി പോലീസില്‍ പരാതി നല്‍കി.