വോട്ടിനൊപ്പം പെന്ഷന് വിതരണവും
80 വയസ്സു കഴിഞ്ഞ വരെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തി ക്ഷേമ പെന്ഷന് നല്കി വോട്ടര്‍മാരെ സ്വാധീനിക്കുന്നതായി ആരോപണം. വോട്ട് നടപടികള്‍ നടക്കുമ്പോള്‍ തന്നെ പണം നല്‍കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.വോട്ടിങ് നടപടി നടക്കുന്നതിനു തൊട്ടടുത്ത് ഒരാള്‍ പണം എണ്ണി നല്‍കുന്നത് വിഡിയോയില്‍ കാണാം. ‘രണ്ടു മാസത്തെ പെന്‍ഷനാ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അടുത്ത മാസം മുതല്‍ 2,500 ആണ്’ എന്ന് പണം നല്കിയ ആള് പറയുന്നതും വിഡിയോയിലുണ്ട്. കായംകുളം മണ്ഡലത്തില്‍ നഗരസഭയിലെ 77-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യിക്കുന്നതിനൊപ്പം പെന്ഷന് നല്കി സ്വാധീനിച്ചെന്ന് ആരോപിച്ച് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി കലക്ടര്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്കി.