Monday, May 13, 2024
indiakeralaNews

യുക്രൈനില്‍നിന്ന് ഡല്‍ഹിയിലെത്തിയ ആര്യ സൈറയ്ക്കൊപ്പം നാട്ടിലെത്തും.

യുക്രൈനില്‍നിന്ന് ഡല്‍ഹിയിലെത്തിയ മൂന്നാര്‍ സ്വദേശിനി ആര്യ വളര്‍ത്തുനായ സൈറയെ കൂട്ടി നാട്ടിലെത്തും. എയര്‍ ഇന്ത്യയുടെ രണ്ട് മണിയുടെ വിമാനത്തിലോ എയര്‍ ഏഷ്യയുടെ രാവിലെ 10 മണിയുടെ വിമാനത്തിനോ ആയിരിക്കും ആര്യയും സൈറയും യാത്ര തിരിക്കുക. നായയെ വിമാനത്തില്‍ കയറ്റാന്‍ കഴിയില്ലെന്ന് എയര്‍ ഏഷ്യ അറിയിച്ചതോടെ ആര്യയുടെ യാത്ര മുടങ്ങിയിരുന്നു.പിന്നാലെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിഷയത്തില്‍ ഇടപെടുകയായിരുന്നു. ആര്യക്കും സൈറക്കും യാത്രാ സൗകര്യം ഒരുക്കാന്‍ റെസിഡന്റ് കമ്മീഷണറേയും നോര്‍ക്ക സിഇഒയേയും മന്ത്രി വി ശിവന്‍കുട്ടി ചുമതലപ്പെടുത്തി.