Tuesday, May 14, 2024
keralaNews

കോട്ടയം ജില്ലയില്‍ 995 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 995 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 992 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ മൂന്നു പേര്‍ രോഗബാധിതരായി.പുതിയതായി 9328 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി 10.66 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 397 പുരുഷന്‍മാരും 436 സ്ത്രീകളും 162 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 154 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.1271 പേര്‍ രോഗമുക്തരായി.7625പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 228177 പേര്‍ കോവിഡ് ബാധിതരായി.218233 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 40528 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.