Friday, May 3, 2024
keralaLocal NewsNews

മോനിപ്പള്ളിയില്‍ മയക്കുമരുന്ന് വേട്ട; യുവാവ് പിടിയില്‍

കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്‍പ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി, വൈക്കം ഡിവൈഎസ്പി എ.ജെ തോമസ് എന്നിവരുടെ നിര്‍ദ്ദേശാനുസരണം കുറവിലങ്ങാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സജീവ് ചെറിയാന്റെ നേതൃത്വത്തില്‍ ഹൈവേ പോലീസിന്റെ സഹായത്തോടെ ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡാണ് കോട്ടയം വേളൂര്‍ സ്വദേശിയായ അഭിജിത് എ യെ പിടികൂടിയത്. വിപണിയില്‍ 7 ലക്ഷം രൂപ വിലവരുന്ന കഞ്ചാവും അരലക്ഷം രൂപ വിലവരുന്ന 8 ഗ്രാം എം.ഡി.എം.എ യുമായി മോനിപ്പള്ളി ആച്ചിക്കല്‍ ഭാഗത്തുവെച്ചാണ് ഇന്ന് പുലര്‍ച്ചെ ഓടിച്ചിരുന്ന ബൈക്ക് സഹിതം അതിസാഹസികമായി പിടികൂടിയത്. പാര്‍ട്ടി ഡ്രഗ്, ക്ലബ്ബ് ഗ്രഗ് എന്നീ ഓമന പേരുകളില്‍ അറിയപ്പെടുന്ന അതി ഗരുതരമായ സിന്തറ്റിക് ഇനത്തില്‍പെട്ട മയക്കുമരുന്നാണ് എം.ഡി.എം.എ.

കുറവിലങ്ങാട് എസ്ഐ തോമസ് കുട്ടി ജോര്‍ജ്, എഎസ്ഐ മാരായ അജി ആര്‍, സാജുലാല്‍ എസ്സിപിഒ ജോസ് എ.വി, സിപിഒ രാജീവ്, ഡബ്ല്യൂസിപിഒ മാരായ ബിന്ദു ഇ.ഡി, ബിന്ദു കെ.കെ, നാര്‍ക്കോട്ടിക് സെല്‍ എസ്ഐ ബിജോയ് മാത്യു, സിപിഒ മാരായ ശ്യാം എസ് നായര്‍, ഷൈന്‍ കെ.എസ്, ജില്ലാ ആന്റി നാര്‍ക്കോട്ടിക് സെല്‍ സ്‌ക്വാഡ് അംഗങ്ങളായ തോംസണ്‍ കെ മാത്യു, അജയ് കുമാര്‍, ശ്രീജിത് ബി. നായര്‍, അനീഷ് വി.കെ, അരുണ്‍ എസ്, ഷമീര്‍ സമദ്, ഹൈവേ പോലീസിലെ എസ്ഐ അശോകന്‍, സിപിഒമാരായ റിമ്മോന്‍, സജി എം എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.