Wednesday, May 22, 2024
keralaNews

എരുമേലിക്ക് പട്ടയം ; റവന്യൂ മന്ത്രിക്ക് നിവേദനം നല്‍കി

കോട്ടയം ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനില്‍പ്പെട്ട എരുമേലി തെക്ക് വില്ലേജില്‍ പമ്പാവാലി, എഞ്ചല്‍ വാലി, കാളകെട്ടി, മൂക്കന്‍പെട്ടി, എലിവാലിക്കര, തുമരംപാറ, ഇരുമ്പൂന്നിക്കര എന്നീ പ്രദേശങ്ങളില്‍ പട്ടയം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി കെ രാജന് നിവേദനം നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം സ:ശുഭേഷ് സുധാകരന്‍, സിപിഐ മൂക്കുട്ടുത്തറ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി എബി കാവുങ്കല്‍, കുരുവിള ആന്റണി, ഷിജോ ജോസഫ്, മനോജ് കോടിപ്പാറ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത് .