Saturday, May 4, 2024
keralaNews

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു.

മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട് പൊട്ടിക്കുഴി സ്വദേശി പൂന്തോട്ടത്തില്‍ ശിഹാബുദ്ദീന്റെ (31) മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. പോക്കറ്റിലാണ് ഫോണ്‍ വെച്ചിരുന്നത്. അപകടത്തില്‍ ശിഹാബുദ്ദീന്റെ വലത്തേ കാലിന് പൊള്ളലേറ്റു.ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പനമ്പട്ട വെട്ടുന്ന തൊഴിലാളിയായ ശിഹാബുദ്ദീന്‍ പുത്തനത്താണി ആതവനാടിനടുത്ത് ജോലി ചെയ്യുന്നതിനിടെയാണ് അപകടം. ഷവോമിയുടെ കീഴിലുള്ള പോകോ എന്ന കമ്പനിയുടെ സി3 എന്ന സ്മാര്‍ട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്.വലത്തേ കാലിന് പൊള്ളലേറ്റ ശിഹാബുദ്ദീനെ മൂര്‍ക്കനാട് പൊട്ടിക്കുഴിയിലെ സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു. ഫോണിനൊപ്പം സൂക്ഷിച്ചിരുന്ന ലൈസന്‍സും പണവും കത്തിനശിക്കുകയും ചെയ്തു.