Tuesday, May 14, 2024
keralaNewspolitics

മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ് ധനമന്ത്രി ബാലഗോപാല്‍

തിരുവനന്തപുരം: ഗവര്‍ണര്‍ കത്ത് നല്‍കിയ സംഭവം ഇന്ത്യയില്‍ തന്നെ ഇത്തരം സംഭവങ്ങളുണ്ടോയെന്ന് തനിക്കറിഞ്ഞുകൂടായെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ താന്‍ പ്രതികരിക്കുന്നത് ശരിയല്ല. താന്‍ നടത്തിയത് പരസ്യ പ്രതികരണമാണ്. അക്കാര്യത്തില്‍ ഇനിയൊരു വിശദീകരണത്തിന്റെയോ പ്രതികരണത്തിന്റെയോ ആവശ്യമില്ല. ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തും തിരിച്ച് നല്‍കിയ കത്തും താന്‍ കണ്ടിട്ടില്ല. ഭരണഘടനാപരമായി കാര്യങ്ങള്‍ നടക്കും. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്. വിഷയത്തില്‍ വലിയ തോതില്‍ ചര്‍ച്ച നടക്കുന്നുണ്ടല്ലോയെന്നും മന്ത്രി പറഞ്ഞു. ബാലഗോപാലിനെ വിമര്‍ശിക്കാന്‍ ഇഎംഎസിനെയും ഗവര്‍ണര്‍ കൂട്ടുപിടിച്ചു. ‘ബാലഗോപാലിന്റെ പ്രസംഗം ദിവാന്‍ ഭരണത്തെ എതിര്‍ത്ത ഇഎംഎസിന്റെ നിലപാടിനും വിരുദ്ധം’ എന്നാണ് കത്തിലെ പരാമര്‍ശം. ഇഎംഎസ് ഇന്ത്യന്‍ ഐക്യത്തിനായി നിലകൊണ്ടുവെന്നും ഗവര്‍ണര്‍ പുകഴ്ത്തി.