Friday, May 3, 2024
keralaNews

മേലുകാവ് പാണ്ഡ്യമാവ് വളവിൽ നിയന്ത്രണം നഷ്ടമായ ലോറി താഴ്ചയിലേക്ക് മറിഞ്ഞു

കോട്ടയം :മേലുകാവ് പാണ്ഡ്യമാവ് വളവിൽ നിയന്ത്രണം നഷ്ടമായ ലോറി താഴ്ചയിലേക്ക് മറിഞ്ഞു.ലോറി മറിഞ്ഞ് സമീപത്തെ വീടിൻ്റെ മുൻഭാഗം തകർന്നു.തമിഴ്നാട്ടിൽ നിന്ന് കോഴിത്തീറ്റയുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റ ഡ്രൈവർ ഗോവിന്ദ രാജിനെ രണ്ടര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം.ഡ്രൈവറെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മേലുകാവ് പോലീസും ഈരാറ്റുപേട്ടയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.