Thursday, April 25, 2024
keralaNews

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന.

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികള്‍ 38 % വര്‍ധിച്ചു. 24 മണിക്കൂറിനിടെ 7240 പേര്‍ക്ക് രോഗം സ്ഥിരികരിച്ചു.8 മരണവും റിപ്പോര്‍ട്ട് ചെയ്തു.മാര്‍ച്ച് ഒന്നിന് ശേഷമുള്ള ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.13 % ആയി വര്‍ധിച്ചു.കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക,ഹരിയാന സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്.