Friday, May 3, 2024
keralaNews

മൂന്നാംഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്. വോട്ടെടുപ്പ് തുടങ്ങി മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിങ് 15 ശതമാനം പിന്നിട്ടു. വോട്ടെടുപ്പ് നടക്കുന്ന കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം ജില്ലകളിലെ ബൂത്തുകളില്‍ രാവിലെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.കൊവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്. സാമൂഹിക അകലം പാലിച്ചു വേണം വോട്ടെടുപ്പില്‍ പങ്കാളികളാകാന്‍. പോളിംഗ് സ്റ്റേഷനുകളില്‍ സാനിറ്റൈസര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 22,151 സ്ഥാനാര്‍ത്ഥികളാണ് നാല് ജില്ലകളിലായുള്ളത്. ആകെ വോട്ടര്‍മാരുടെ എണ്ണം 89,74,993 ആണ്. 1,105 പ്രശ്നബാധിത ബൂത്തുകളില്‍ കള്ളവോട്ട് തടയാന്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.കണ്ണൂരിലെ ആയിരത്തിലധികം പ്രശ്‌നബാധിത ബൂത്തുകളില്‍ അതീവ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇവിടെ വെബ് കാസ്റ്റിങ്ങും വീഡിയോ ചിത്രീകരണവും ഉണ്ടാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മലപ്പുറത്ത് 304 പ്രശ്‌ന സാധ്യതാ ബുത്തൂകളും 87 മാവോയിസ്റ്റ് ഭീഷണി ബൂത്തുകളുമുണ്ട്. ആദ്യ രണ്ട് ഘട്ടത്തിലും ഉണ്ടായതുപോലെ മികച്ച പൊളിങാണ് മൂന്നാംഘട്ടത്തിലും മുന്നണികള്‍ പ്രതീക്ഷിക്കുന്നത്.