Tuesday, April 30, 2024
indiaNewspolitics

മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി

ന്യൂഡല്‍ഹി: ബിജെപി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേക്കേറിയ മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹയെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു.                                   

എന്‍സിപി നേതാവ് ശരദ് പവാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. യശ്വന്ത് സിന്‍ഹയ്ക്ക് മതേതരത്വം സംരക്ഷിക്കാന്‍ കഴിയുമെന്ന് പ്രതിപക്ഷ നേതാക്കള്‍ അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ്, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ, സിപിഎം, സമാജ് വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, എ ഐ എം ഐ എം, ആര്‍ജെഡി, എ ഐ യു ഡി എഫ് തുടങ്ങിയ പാര്‍ട്ടികളാണ് യശ്വന്ത് സിന്‍ഹയെ തിരഞ്ഞെടുത്തത്.

യോഗത്തില്‍ ശിവസേനയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായി. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി, ഡിഎംകെയുടെ തിരുച്ചി ശിവ, സിപിഎം നേതാവ് സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.                                   

ടി ആര്‍ എസ്, ബിജെഡി, ആം ആദ്മി പാര്‍ട്ടി, വൈ എസ് ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ യോഗത്തില്‍ നിന്നും വിട്ട് നിന്നു.

വൈ എസ് ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന നേരത്തേ അറിയിച്ചിരുന്നു.