Tuesday, April 30, 2024
indiaNewsObituary

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍: മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തി

റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 29 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടെന്ന് സുരക്ഷാ സേന സ്ഥിരീകരിച്ചു. 29 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തിയതായി സുരക്ഷാ സേന അറിയിച്ചു. മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് ശങ്കര്‍ റാവുവും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നാണ് സൂചന. ഇയാളെകുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബസ്തര്‍ മേഖലയില്‍ നടന്ന ഏറ്റവും വലിയ നക്‌സല്‍ വിരുദ്ധ ഓപ്പറേഷനാണ് ഇന്ന് നടന്നതെന്ന് ഐ ജി പി. സുന്ദര്‍ രാജ് പറഞ്ഞു. മാവോയിസ്റ്റ് നേതാക്കളായ ശങ്കര്‍ റാവു, ലളിത, രാജു എന്നിവര്‍ മേഖലയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷനെന്നും മേഖലയില്‍ തെരച്ചില്‍ തുടരുകയാണെന്നും ഐ ജി വ്യക്തമാക്കി.