Sunday, May 19, 2024
keralaNewsObituary

മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി ഒരു മരണം

മത്സ്യബന്ധനത്തിനു പോയ ബോട്ട് കായംകുളം പൊഴിക്ക് സമീപം തിരിയില്‍പെട്ട് നിയന്ത്രണവിട്ടു മണല്‍തിട്ടയില്‍ ഇടിച്ചു തകര്‍ന്നു ഒരു മത്സ്യത്തൊഴിലാളി മരിച്ചു. 7 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ചെറിയഴീക്കല്‍ സ്വദേശിയുടെ ‘കീര്‍ത്തന’ എന്ന ബോട്ടാണ് അപകടത്തില്‍പെട്ട് രണ്ടായി പിളര്‍ന്നത്. ശ്രായിക്കാട് കവിന്‍തറയില്‍ ഉണ്ണിക്കണ്ണന്‍ എന്നു വിളിക്കുന്ന സുഭാഷ് (58) മരിച്ചത്. 3 മണിക്കൂറത്തെ തിരച്ചിലില്‍നു ശേഷം സുഭാഷിന്റെ മൃതദേഹം മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തി.

മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഇന്നു പുലര്‍ച്ചെ 4.40ന് ആയിരുന്നു അപകടം. 8 തൊഴിലാളികളുമായി ആഴീക്കല്‍ മത്സ്യബന്ധന തുറമുഖത്തുനിന്ന് കടലിലേക്ക് പോകുമ്പോഴാണ് ബോട്ട് തിരയില്‍ പെട്ടത്. പിന്നാലെ എത്തിയ പരബ്രഹ്‌മ -2 എന്ന ബോട്ടിലെ തൊഴിലാളികളെയാണ് 7 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. പരുക്കേറ്റ 7 പേരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോട്ടു പൂര്‍ണമായി തകര്‍ന്നു.

പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍. ചെറിയഴീക്കല്‍ ആലുംമൂട്ടില്‍ കൃഷ്ണന്‍(61),പനയിറ വാീട്ടില്‍ ജനകന്‍ (50), പുതുവീട്ടില്‍ നളേന്ദ്രന്‍ (63),വലിയവീട്ടില്‍ അനില്‍ കുമാര്‍ (52),മരുതൂര്‍ കുളങ്ങര ഡെയ്‌സി ഭനവനില്‍ ജോസഫ് (73),പ്ലാവിളയില്‍ രാമചന്ദ്രന്‍ (73), ശ്രായിക്കാട് കവിണു തറയില്‍ സുബിന്‍ (28).