Wednesday, May 1, 2024
keralaNews

മുട്ടപ്പള്ളിയില്‍ സിപിഐ നേതൃത്വം നല്‍കിയ ‘ അത്താഴപുര ‘ ഭക്ഷണ വിതരണം സമാപിച്ചു .

കോവിഡ് ബാധിതര്‍ക്ക് ഭക്ഷണം അടക്കമുള്ള എല്ലാ സൗകര്യങ്ങളും നല്‍കുന്നതിനായി സിപിഐയും പോഷക സംഘടനകളും സംയുക്തമായി മുട്ടപ്പള്ളിയില്‍ ആരംഭിച്ച അത്താഴപുര ഭക്ഷണ വിതരണ കേന്ദ്രം സമാപിച്ചു .സാമൂഹിക സേവനത്തിന് ഏറ്റവും പുതിയ വഴികള്‍ കണ്ടെത്തി സമൂഹത്തിന് മാതൃകയായിത്തീര്‍ന്ന സി പി ഐയുടെയും -പോഷക സംഘടനകളുടെയും പ്രവര്‍ത്തനം ജനങ്ങളില്‍ ഇന്ന് വലിയ ചര്‍ച്ചയാവുകയാണ്.രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ മേഖലയിലെ ആയിരത്തിലധികം കുടുംബങ്ങള്‍ക്കാണ് വിവിധ തരത്തില്‍ സഹായം എത്തിച്ചത്.

കഴിഞ്ഞ 24 ദിവസവും വൈകിട്ടത്തെ അത്താഴം,ഭക്ഷ്യധാന്യ-പച്ചക്കറി കിറ്റ് വിതരണം,വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് ടെലിവിഷന്‍ വിതരണം,പഠനോപകരണങ്ങളുടെ വിതരണം,ടെലി കോളിംഗ് സൗകര്യം,പോഷക മരുന്നുകളുടെ വിതരണം,ജീവന്‍രക്ഷാ മരുന്നുകളുടെ വിതരണം,വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പുല്ല് ശേഖരിച്ച് വിതരണം,വീടുകളുടെ ശുചീകരണം, വിറക് വിതരണം,കുടിവെള്ള വിതരണം, അടക്കം കോവിഡ് മൂലം ദുരിതമനുഭവിച്ച നിരവധി കുടുംബങ്ങളെയാണ് സിപിഐയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ അത്താഴപുര സഹായമായത്.
എരുത്വാപ്പുഴ മുതല്‍ മുട്ടപ്പള്ളി,എലിവാലിക്കര വരെയുള്ള മേഖലകളിലെ ദുരിതമനുഭവിച്ചവര്‍ക്കും വീടുകളില്‍ ഒറ്റയ്ക്ക് താമസിച്ചവര്‍ക്കുമാണ് സഹായം നല്‍കിയത്.മേഖലയിലെ ആളുകളുടെ പിറന്നാള്‍,മരിച്ചവരുടെ ഓര്‍മ്മദിവസം തുടങ്ങി വിശേഷദിവസങ്ങളിലെ ആഘോഷങ്ങള്‍ക്ക് പകരം അത്താഴപുരയിലേക്ക് അവര്‍ സഹായങ്ങള്‍ നല്‍കിയാണ് ജനങ്ങള്‍ സഹകരിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.

അത്താഴപുരയുടെ സമാപന സമ്മേളനം പ്രമുഖസിനിമ സിനി ആര്‍ട്ടിസ്റ്റ് കിഷോര്‍ ഉദ്ഘാടനം ചെയ്തു.കിഷോര്‍ സിപിഐ പാര്‍ട്ടി മെമ്പര്‍ ആയതിനുശേഷം നടന്ന ആദ്യ പരിപാടിയാണിതെന്നതും ശ്രദ്ധേയമാണ്.അത്താഴപുരയുമായി സഹകരിച്ചു പ്രവര്‍ത്തിച്ച നിരവധി ആളുകളെ സമാപന സമ്മേളനത്തില്‍ ആദരിച്ചു . അത്താഴപുരയിലെത്തിയ കിഷോര്‍ പാവങ്ങള്‍ക്കുള്ള ആഹാരം പൊതിഞ്ഞു നല്‍കുകയും ചെയ്തു.സിപിഐ ജില്ലാ പഞ്ചായത്ത് അംഗം
ശുഭേഷ് സുധാകരന്‍,മുക്കൂട്ടുതറ സി പി ഐ ലോക്കല്‍ സെക്രട്ടറി കെ. പി മുരളി, അസിസ്റ്റന്റ് സെക്രട്ടറി എബി കാവുങ്കല്‍, അത്താഴപ്പുരയുടെ കണ്‍വീനര്‍ അഡ്വ.സുജിത്ത് റ്റി.കുളങ്ങര, മുട്ടപ്പള്ളി ബ്രാഞ്ച് സെക്രട്ടറി രതീഷ് രാജന്‍, മറ്റ് സജീവപ്രവര്‍ത്തകരായ സി കെ സന്തോഷ്,ജെയിംസ് , സിയാദ്,അജി കെ ജോയ്,ദിപിന്‍ ബാബു,സനീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് അത്താഴപ്പുരയുടെ ചുക്കാന്‍പിടിച്ചത്. ദുരിതമനുഭവിച്ചവര്‍ക്ക് സഹായഹസ്തം നല്‍കിയ സിപിഐക്കും പ്രവര്‍ത്തകര്‍ക്കും മുട്ടപ്പള്ളിക്കാരുടെ നന്ദി അറിയിച്ചു കൊണ്ടുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.