Wednesday, May 15, 2024
indiaNews

ഒഡിഷയില്‍ ട്രെയിന്‍ പാളം തെറ്റി നദിയിലേയ്ക്ക് മറിഞ്ഞു

കനത്ത മഴയെത്തുടര്‍ന്ന് ഒഡിഷയില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി നദിയിലേയ്ക്ക് മറിഞ്ഞു. നന്ദിര നദിയുടെ പാലത്തില്‍നിന്നാണ് പാളം തെറ്റിയത്. ആറു കോച്ചുകള്‍ വെള്ളത്തില്‍ മുങ്ങി. ഗോതമ്പുമായി പോകുകയായിരുന്ന ട്രെയിന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2.30നാണ് അപകടത്തില്‍പെട്ടത്.

ലോക്കോ പൈലറ്റും മറ്റു ജീവനക്കാരും സുരക്ഷിതരാണെന്ന് ഈസ്റ്റ് കോസ്റ്റ് റെയില്‍വെ അധികൃതര്‍ അറിയിച്ചു. ഫിറോസ്പുരില്‍നിന്നും ഖുര്‍ദ റോഡിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. അപകടത്തെത്തുടര്‍ന്ന് 12 ട്രെയിനുകള്‍ റദ്ദാക്കുകയും എട്ട് ട്രെയിനുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു.