Friday, May 3, 2024
keralaNews

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ഐജി ജി ലക്ഷ്മണ്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി ഐജി ജി ലക്ഷ്മണ്‍ രംഗത്ത്. മുഖ്യമന്ത്രിയുടെ ഓഫീസ് അസാധാരണ ഭരണഘടനാപരമായ അധികാര കേന്ദ്രമായി പ്രവര്‍ത്തിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു.സാമ്പത്തിക ഇടപാടുകളില്‍ ഒത്തു തീര്‍പ്പുകളും മറ്റും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്നതായും ജി ലക്ഷ്മണ്‍ വെളിപ്പെടുത്തുന്നു. മോന്‍സന്‍ മാവുങ്കല്‍ കേസില്‍ താന്‍ പ്രതി ചേര്‍ക്കപ്പെട്ടതിനു പിന്നിലെ ബുദ്ധികേന്ദ്രം സിപിഎം ഓഫീസാണെന്നും ലക്ഷ്മണ്‍ ആരോപിച്ചു. പ്രതി ചേര്‍ക്കപ്പെട്ട നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വെളിപ്പെടുത്തല്‍.