Thursday, May 16, 2024
keralaNews

മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം.

കൊച്ചിയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം. സില്‍വല്‍ ലൈന്‍ വിശദീകരണ യോഗവേദിക്ക് മുന്നിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. മൂന്നുപേര്‍ അറസ്റ്റില്‍.അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുള്‍പ്പെടെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലും വിശദീകരണ യോഗം വിളിച്ച് മുഖ്യമന്ത്രി. വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായം അറിയുന്നതിനായാണ് യോഗം. ജനസമക്ഷം സില്‍വര്‍ലൈന്‍ എന്ന പേരിലാണ് യോഗം വിളിച്ചിരിക്കുന്നത്. കൊച്ചി ടിഡിഎം ഹാളില്‍ യോഗം ആരംഭിച്ചു.രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അതേസമയം യോഗത്തിലേക്ക് മുഖ്യമന്ത്രിക്ക് താത്പര്യമുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനമെന്നും, സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ശബ്ദമുയര്‍ത്തിയവരെ യോഗത്തിന് ക്ഷണിച്ചിട്ടില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ ആരോപണം.