Friday, May 3, 2024
keralaNewspolitics

ലോകായുക്ത വിധി: ജലീലിന്റെ ഭീഷണിക്ക് ഇപ്പോഴാണ് റിസല്‍ട്ട് വന്നത് ; വി ഡി സതീശന്‍

കൊച്ചി : ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കുമെതിരായ ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിട്ട ലോകായുക്തയുടെ വിധി വിചിത്ര വിധിയാണെന്നും ലോകായുക്തയുടെ വിശ്വാസ്യത തന്നെ തകര്‍ക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വിധി പറയാന്‍ ഒരു വര്‍ഷത്തെ കാലതാമാസം എന്തിനായിരുന്നുവെന്നതില്‍ അവക്തതയുണ്ട്. ഹൈക്കോടതി ഇടപെട്ടിലെങ്കില്‍ ഇപ്പോഴും തീരുമാനം ഉണ്ടാകുമായിരുന്നില്ല. ലോകയുക്തയെ ഭീഷണിപ്പെടുത്തി നേടിയ ഉത്തരവാണിതെന്നാണ് സംശയം. വിധി അനന്തമായി നീട്ടുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഗവര്‍ണറുമായി ധാരണ ഉണ്ടാക്കിയാല്‍ ആ വിഷയത്തിലെ നിലവിലെ സാഹചര്യവും മാറുമെന്നും സതീശന്‍ പരിഹസിച്ചു. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹര്‍ജി ലോകായുക്ത മൂന്നംഗ വിശാല ബെഞ്ചിന് വിട്ട് ഇന്നാണ് വിധി പറഞ്ഞത്. രണ്ടംഗ ബെഞ്ചില്‍ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാല്‍ ഹര്‍ജി മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും വിധി പറഞ്ഞ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി. മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും ഇനി വിധി പറയുക. ഇതിനുള്ള തീയതിയും പിന്നീട് പ്രഖ്യാപിക്കും. മന്ത്രിസഭാ തീരുമാനം ലോകായുക്തക്ക് പരിശോധിക്കാമോ എന്നതിലും കേസ് നിലനില്‍ക്കുമോ എന്നതിലുമാണ് രണ്ട് ജസ്റ്റിസുമാര്‍ക്കും വ്യത്യസ്ത അഭിപ്രായമുണ്ടായത്.