Wednesday, May 15, 2024
HealthNews

നടന്‍ ഭാഗ്യരാജിനും പൂര്‍ണിമയ്ക്കും കോവിഡ്

തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജിനും ഭാര്യയായ നടി പൂര്‍ണിമയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. മകന്‍ ശാന്തനു ഭാഗ്യരാജാണ് സമൂഹ മാധ്യമങ്ങളിലൂടെമാതാപിതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. എന്റെ മാതാപിതാക്കാളായ ഭാഗ്യരാജിനും പൂര്‍ണിമ ഭാഗ്യരാജിനും കോവിഡ് സ്ഥിരീകരിച്ചു. അതിനാല്‍ ജീവനക്കാര്‍ ഉള്‍പ്പടെ ഞങ്ങളെല്ലാവരും നിരീക്ഷണത്തിലാണ്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ഞങ്ങളുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ കോവിഡ് ടെസ്റ്റ് ചെയ്യാനും ശാന്തനു അഭ്യര്‍ത്ഥിച്ചു. തങ്ങളുടെ വേഗത്തിലുള്ള രോഗമുക്തിക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും അവര്‍ അഭ്യര്‍ത്ഥിച്ചു.