Monday, April 29, 2024
keralaNews

മുക്കുപണ്ടം പകരം വെച്ച് തിരുവാഭരണം കവര്‍ന്ന ക്ഷേത്ര പൂജാരി അറസ്റ്റില്‍

കൊച്ചി: എറണാകുളത്ത് മുക്കുപണ്ടം പകരം വെച്ച് തിരുവാഭരണം കവര്‍ന്ന ക്ഷേത്ര പൂജാരി അറസ്റ്റില്‍.കണ്ണൂര്‍ അഴീക്കോട് സ്വദേശി അശ്വിന്‍ ആണ് കൊച്ചിയില്‍ അറസ്റ്റിലായത്. 25 ഗ്രാം വരുന്ന തിരുവാഭരണമാണ് പൂജാരി കവര്‍ന്നത്. ഇടപ്പള്ളി മാതാരത് ദേവി ക്ഷേത്രത്തിലെ തിരുവാഭരണമാണ് ഇയാള്‍ കവര്‍ന്നത്. പൂജാരിക്കെതിരെ മറ്റ് മൂന്ന് ക്ഷേത്രം ഭാരവാഹികളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഇയാള്‍ക്കെതിരെ ഐപിസി 408 വകുപ്പ് പ്രകാരം കേസെടുത്തു.