Wednesday, May 15, 2024
keralaLocal NewsNews

എരുമേലി കോയിയ്ക്കക്കാവില്‍ മരം വീണ് വൈദ്യുതി പോസ്റ്റ് തകര്‍ന്നു.

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കോയിയ്ക്കക്കാവ് റോഡില്‍ മരം വീണ് വൈദ്യുതി പോസ്റ്റ് തകര്‍ന്നു.സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന കടപ്ലാവാണ് വീണത്.വൈദ്യുതി വകുപ്പ് അധികൃതരെത്തി പോസ്റ്റ് മാറ്റി വൈദ്യുതി പുന. സ്ഥാപിക്കുകയും ചെയ്തു.എന്നാല്‍ ശബരിമല തീര്‍ത്ഥാടകരുടെ പരമ്പരാഗത കാനന പാതയായ പേരൂര്‍തോട് മുതല്‍ ഇരുമ്പൂന്നിക്കര,കോയിക്കക്കാവ് വരെയുള്ള റോഡില്‍ മരങ്ങള്‍ വൈദ്യുതി ലൈനിന് മുകളിലാണ് നില്‍ക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.മരങ്ങള്‍ ഒടിഞ്ഞ് വീഴുന്നതിന് മുമ്പ് ഇത്തരം മരങ്ങള്‍ വെട്ടിമാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.