Tuesday, May 14, 2024
keralaNewspolitics

പത്മജക്ക് പിന്നില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയെന്ന് വെളിപ്പെടുത്തി : കെ.മുരളീധരന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കരുണകരന്റെ മകള്‍ പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കുന്നതില്‍ ഇടനിലക്കാരനായത് മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്റെ വെളിപ്പെടുത്തല്‍. കേരളത്തിലെ ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ബെഹ്‌റയ്ക്ക് അന്ന് മുതല്‍ കുടുംബവുമായും പത്മദയുമായും നല്ല ബന്ധമുണ്ട്. മോദിയുമായും പിണറായിയുമായും നല്ല ബന്ധമുളള ബെഹ്‌റയാണ് ബിജെപിക്കായി ചരട് വലിച്ചതെന്നും കെ.മുരളീധരന്‍ തുറന്നടിച്ചു.നേമത്ത് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടത് മുതല്‍ ബിജെപിക്ക് തന്നോട് പകയെന്ന് കെ.മുരളീധരന്‍. പത്മജയെ പാളയത്തിലെത്തിച്ചതുവഴി ആ കണക്ക് തീര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ പത്മജ പ്രചാരണ രംഗത്തിറങ്ങിയാല്‍ കോണ്‍ഗ്രസിന് ജോലി എളുപ്പമാകുമെന്നും മുരളീധരന്‍ പറഞ്ഞു.
കരുണാകരനെയടക്കം ദ്രോഹിച്ച കണക്കുമായാണ് പത്മജ വേണുഗോപാല്‍ മുപടിയുമായാണ് രംഗത്തെത്തിയിരിക്കുന്നത് . താന്‍ ബിജെപിയിലേക്ക് പോയതിന് പിന്നില്‍ ലോക്‌നാഥ് ബെഹ്‌റയാണെങ്കില്‍ അതിനുള്ള തെളിവ് കൊണ്ടുവരാന്‍ കെ. മുരളീധരനെ വെല്ലുവിളിക്കുകയാണെന്നും അവര്‍ പറഞ്ഞു.