Friday, May 17, 2024
indiaNewsObituary

മുംബൈ ബാര്‍ജ് ദുരന്തം: മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി

മുംബൈ ബാര്‍ജ് ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. രണ്ട് മലയാളികളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞതോടെയാണിത്. ശക്തികുളങ്ങര സ്വദേശി ആന്റണി എഡ്വിന്‍, തൃശൂര്‍ ആര്യംപാടം സ്വദേശി അര്‍ജുന്‍, വയനാട് സ്വദേശി സുമേഷ്, എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു ആന്റണി എഡ്വിന്‍. എട്ട് വര്‍ഷത്തോളമായി ഒ എന്‍ ജിസിയില്‍ ജോലി ചെയ്തു വരികയായിരുന്ന അര്‍ജുന്‍ ആറ് മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്. കല്‍പറ്റ സ്വദേശി ജോമിഷ് ,കോട്ടയം ചിറക്കടവ് സ്വദേശി സസിന്‍ ഇസ്മായില്‍ എന്നിവരുടെ മൃതദേഹങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞിരുന്നു.