Friday, May 17, 2024
keralaNewsObituary

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

കോട്ടയം : മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.

പേരൂര്‍ ചെറുവാണ്ടൂര്‍ സ്വദേശികളായ നവീന്‍(15), അമല്‍(16) എന്നിവരാണ് മരിച്ചത്. കോട്ടയം പേരൂര്‍ പള്ളിക്കുന്നേല്‍ കടവിലാണ് അപകടം നടന്നത് .

ഇന്ന് ഉച്ചയോടെയാണ് സംഭവം. മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇവര്‍ കുളിക്കാനിറങ്ങിയത്. കാല്‍ വഴുതി വീണ് മുങ്ങിത്താഴുകയാണെന്നാണ് വിവരം.

മുങ്ങിപ്പോയ കുട്ടികളെ രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.