Sunday, May 5, 2024
keralaNews

മിന്നലില്‍ വീടിന്റെ ഭിത്തി പലയിടങ്ങളിലായി വിണ്ടുകീറി; വയറിങ് പൂര്‍ണമായും കത്തി നശിച്ചു

മിന്നലില്‍ മരിയാപുരം കുതിരക്കല്ല് പാറേക്കുന്നേല്‍ ഉഷാ വേണുഗോപാലിന്റെ വീട് ഭാഗികമായി തകര്‍ന്നു. വീടിന്റെ ഭിത്തി പലയിടങ്ങളിലായി വിണ്ടുകീറി അപകടാവസ്ഥയിലായ നിലയിലാണ്. മേച്ചില്‍ ഷീറ്റുകളും തകര്‍ന്ന നിലയിലാണ്. വീടിന്റെ വയറിങ് പൂര്‍ണമായും കത്തി നശിച്ചു.

 

 

ഇലക്ട്രിക് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പുരയിടം വിണ്ടു കീറിയിട്ടുണ്ട്. ഈ സമയം വീട്ടിലുണ്ടായിരുന്ന ഉഷയുടെ മകന്‍ അനുമോന്‍ (27) മിന്നലിന്റെ ആഘാതത്തില്‍ ബോധ രഹിതനായങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മരിയാപുരം പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശിച്ച് നാശനഷ്ടംവിലയിരുത്തി.