Saturday, April 27, 2024
Local NewsNews

എരുമേലി സര്‍വീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക നില സുരക്ഷിതവും സുതാര്യവുമാണെന്ന് ഭരണ സമിതി

എരുമേലി: കാഞ്ഞിരപ്പള്ളി താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന എരുമേലി സര്‍വീസ് സഹകരണ ബാങ്കിന്റെ സാമ്പത്തിക നില സുരക്ഷിതവും സുതാര്യവും ആണെന്ന് ഭരണ സമിതി അറിയിച്ചു. നിലവില്‍ ബാങ്കില്‍ 14226ല്‍ അധികം അംഗങ്ങളും 87 കോടി രൂപ നിക്ഷേപവും 61 കോടി രൂപ വായ്പ ബാക്കിനില്‍പ്പും 34 കോടി രൂപ മറ്റു ബാങ്കുകളില്‍ നിക്ഷേപവും ആണുള്ളത്. കര്‍ഷകരുടെയും സാധാരണക്കാരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു നമ്മുടെ ബാങ്ക് നിര്‍വഹിക്കുന്ന പങ്ക് വലുതാണ്. കാന്‍സര്‍ രോഗികള്‍ക്കും വിവിധ തരത്തിലുള്ള അസുഖങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും ചികിത്സാസഹായങ്ങള്‍ നല്‍കി. കോവിഡ് കാലത്ത് പലിശരഹിത വായ്പയും വിദ്യാര്‍ത്ഥികള്‍ക്ക് പഠന ആവശ്യങ്ങള്‍ക്ക് ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ നല്‍കുകയും ചെയ്തു. 2022 -23 സാമ്പത്തിക വര്‍ഷം 60 ലക്ഷം രൂപ പലിശ റിബേറ്റ് നല്‍കിഇടപാടുകാരെ സഹായിച്ചു. 1992 ല്‍ പ്രസിഡണ്ടായി അധികാരത്തില്‍ വന്ന സക്കറിയ ഡോമിനിക് ചെമ്പകത്തുങ്കലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ഇപ്പോഴും ബാങ്കിനെ നയിച്ചുകൊണ്ടിരിക്കുന്നത്. നോട്ട് നിരോധനം, പ്രളയം, കോവിഡ് തുടങ്ങിയ പ്രശ്‌നങ്ങളാല്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയങ്ങളിലും ബാങ്കിന്റെസാമ്പത്തിക നില സുരക്ഷിതമായിരുന്നു.കാഞ്ഞിരപ്പള്ളി താലൂക്കില്‍ സുഗമമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ഒന്നാണ് നമ്മുടേത്. യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് സക്കറിയ ഡോമിനിക്, വൈസ് പ്രസിഡന്റ് നജീബ് പി .എച്ച്, ഭരണസമിതി അംഗങ്ങളായ ടി.ഡി രവീന്ദ്രനാഥ്, തോമസ് കെ.എബ്രഹാം, നിസാര്‍ പി. എ, ബെന്നി ജോസഫ്, സുശീല്‍ കുമാര്‍, സുരേന്ദ്രന്‍ പി, സെലിന്‍ ആന്റണി, ത്രേസ്യാമ്മ എബ്രഹാം, ഹലീമ ബീവി എം എംഎന്നിവര്‍ പങ്കെടുത്തു.