Thursday, April 25, 2024
keralaNews

അന്തരിച്ചു.

സുപ്രഭാതം ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ഫോട്ടോ ഗ്രാഫര്‍ ശ്രീകാന്ത് (30) അന്തരിച്ചു.വാഹനാപകടത്തില്‍ ചികിത്സയില്‍ ആയിരുന്നു.ശ്രീകണ്‌ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍ നായരുടെയും രത്‌നമ്മയുടെയും മകനാണ് ശ്രീകാന്ത്. നാലു വര്‍ഷമായി സുപ്രഭാതത്തില്‍ ഫൊട്ടോഗ്രഫറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. നേരത്തേ മംഗളത്തിലും ജോലി ചെയ്തിട്ടുണ്ട്.
ജൂലൈ 31 രാത്രി പതിനൊന്ന് മണിയോടെ പള്ളിമുക്ക് കുമാരപുരം റോഡിലൂടെ ശ്രീകാന്ത് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. തലക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീകാന്ത് കഴിഞ്ഞ ആറു ദിവസമായി അബോധാവസ്ഥയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.ഭാര്യ രമ്യ (വര്‍ക്കല നഗരസഭ താല്‍ക്കാലിക ജീവനക്കാരി). മകന്‍: അങ്കിത്. സഹോദരി: ശ്രീകുമാരി. ശ്രീകാന്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

Leave a Reply