Sunday, May 12, 2024
keralaNewspolitics

മാസപ്പടി വിവാദം: ഇത് മഹാപാപമാണ് ഇ പി ജയരാജന്‍

തിരുവനന്തപുരം: വീണ വാങ്ങിയത് കണ്‍സള്‍ട്ടന്‍സി ഫീസ് തന്നെയാണ്. ഇടതുപക്ഷത്തോടുള്ള വിരോധത്തിന്റെ പേരില്‍ വീണ എന്ന പാവം പെണ്‍കുട്ടിയെ ആക്രമിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇത് മഹാപാപമാണ എത്ര കേന്ദ്രമന്ത്രിമാരുടെ മക്കള്‍ കണ്‍സള്‍ട്ടന്‍സി ഫീസ് വാങ്ങുന്നുണ്ടെന്നും ഇ പി ചോദിച്ചു. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കള്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നു.                                                                            എന്താ തെറ്റ് . കണ്‍സള്‍ട്ടന്‍സി ഫീസ് കൊടുക്കും. അങ്ങനെ കണ്‍സള്‍ട്ടന്‍സി ഫീസ് കൊടുക്കുന്നയാള്‍ ടിഡിഎസ് പിടിച്ചിട്ടാണ് പണം കൊടുത്തിരിക്കുന്നത്. അവര്‍ ടിഡിഎസ് ഗവണ്‍മെന്റിലേക്ക് അടച്ചിട്ടുണ്ട്. പൈസ വാങ്ങിയാല്‍ വാങ്ങിയ പണത്തിന്റെ ഇന്‍കംടാക്‌സ് അടച്ചിട്ടുണ്ട്. പിന്നെന്താ അതില്‍ തെറ്റ് . എല്ലാം ബാങ്ക് വഴിയാണ്. ഇതില്‍ എന്താണ് തെറ്റ് . കണ്‍സള്‍ട്ടന്‍സി പാടില്ലേ . ഇങ്ങനെ ഫീസ് വാങ്ങി. എല്ലാം വളരെ കൃത്യം. എന്തിനാണിത് . ഇത് മുഖ്യമന്ത്രിയെ ആക്രമിക്കണം. കേരളത്തിലെ ഗവണ്‍മെന്റിനെ ആക്രമിക്കണം. എന്തിനാ ഒരു പാവം ഒരു പെണ്‍കുട്ടിയെ ഇങ്ങനെ ആക്രമിക്കുന്നത് . ഇത് മഹാപാപമാണ്, ഇത് വലിയ തെറ്റാണ്. ഇ പി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാസപ്പടി വിവാദം നിയമസഭക്കകത്തും പുറത്തും ശക്തമായി ഉന്നയിച്ച മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സ് അന്വേഷണത്തിനാണ് നീക്കം.                                                             വാര്‍ത്താ സമ്മേളനം നടത്തി ആക്ഷേപം ഉന്നയിച്ച സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയും മൂവാറ്റുപുഴയിലെ ചിലരും നല്‍കിയ പരാതിയിലാണ് മാത്യുവിനെ ലക്ഷ്യമിട്ടുള്ള വിജിലന്‍സ് അന്വേഷണ നീക്കം. അഭിഭാഷകനെന്ന നിലയില്‍ മാത്യുവിന്റെ വരുമാനത്തില്‍ സിപിഎം സംശയം ഉന്നയിച്ചിരുന്നു.12 വര്‍ഷം കൊണ്ട് 23 കോടിയോളം രൂപ വരുമാനം ലഭിച്ചുവെന്ന കണക്കിലാണ് സംശയം.                                                                                                                                       2021 ല്‍ രാജകുമാരിയില്‍ റിസോര്‍ട്ടും വസ്തുവും വാങ്ങിയതിന് കാണിച്ച കണക്കിലും ദുരൂഹത ആരോപിക്കുന്നു. 1.92 കോടി വിലയായി കാണിച്ചതിന്റെ അടുത്ത ദിവസം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ മൂല്യം മൂന്നരക്കോടിയെന്ന് കാണിച്ചതാണ് സിപിഎം ഉന്നയിക്കുന്നത്.