Friday, May 3, 2024
keralaNews

മാമുക്കോയയുടെ സംസ്‌കാരം നാളെ

മാമുക്കോയ ഇനി ഓര്‍മ. ഇന്ന് മൂന്ന് മണി മുതല്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനം. തുടര്‍ന്ന് രാത്രി പത്ത് മണിയോടെ സ്വവസതിയിലേക്ക് കൊണ്ടുപോകും. സംസ്‌കാരം നാളെ 10 മണിയ്ക്ക് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നടക്കും.ബുധനാഴ്ച ഉച്ചയ്ക്ക് 1.05-ഓടെയായിരുന്നു അന്ത്യം. ഹൃദയഘാതവും തലച്ചോറിലുണ്ടായ രക്തസ്രാവവുമാണ് മരണകാരണം. മലപ്പുറം കാളികാവില്‍ ഫുട്ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണതിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുര്‍ന്ന് നില വഷളയാതോടെ കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.