Thursday, May 16, 2024
keralaNewsObituary

മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: മാതാപിതാക്കളെ വെട്ടിക്കൊന്ന മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കല്‍ അജേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ നച്ചാര്‍ പുഴയിലെ കുറുങ്കയം ഭാഗത്ത് മരത്തിലാണ് മൃതദേഹം കണ്ടത്.

ഇന്നലെയാണ് മാതാപിതാക്കളെ വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപ്പെടുത്തിയത് അജീഷ് ആണെന്ന് മനസ്സിലാക്കിയ പൊലീസ് ഇന്നലെ തന്നെ തിരച്ചില്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇയാളെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ഇന്ന് നടന്ന അന്വേഷണത്തിലാണ് അജേഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.