Friday, May 10, 2024
keralaNews

മഴക്കെടുതിയിൽ സർവ്വതും നഷ്ടപ്പെട്ടു; ആഘോഷങ്ങളില്ലാതെ ആരതി വിവാഹിതയായി. 

എരുമേലി: ഉരുൾപൊട്ടലും -മഴക്കെടുതിയും മൂലം മകൾക്കായി കരുതിവെച്ചല്ലാം വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടതോടെ ഏറെ വിഷമത്തിലായ  കുടുംബത്തിലെ ആരതി മംഗല്യവതിയായി.കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 17 വാർഡിൽ കുറവാമൂഴിയിൽ താമസിക്കുന്ന തേനകര വീട്ടിൽ വിജയൻ / ഓമന ദമ്പതികളുട
മകൾ ആരതിയാണ് ഇന്ന്‌ രാവിലെ 9.30നുള്ള ശുഭമുഹൂർത്തത്തിൽ
വിവാഹിതയായത്. മുണ്ടക്കയം സ്വദേശി  കല്ലുറുമ്പിൽ ബാബുരാജ് / ശോഭ ദമ്പതികളുട മകൻ അതുൽ ബാബുരാജാണ്   എല്ലാവരുടേയും അനുഗ്രഹത്തോടെ ആതിരയുടെ കഴുത്തിൽ മിന്ന് ചാർത്തിയത്. കഴിഞ്ഞ 16ന്  മണിമലയാറിലെ വെള്ളപ്പൊക്കത്തിൽലാണ്  മകളുടെ വിവാഹത്തിനായി കരുതി വച്ച സ്വർണ്ണവും – പണവുമാണ് തകർന്ന വീടിന് ഒപ്പം  ഒഴുക്കിൽപ്പെട്ട്  പോയത്. ഇവരുടേതടക്കം ഇവിടെ 18 വീടുകളാണ് തകർന്നത്. വീട് ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലാകുകയും മകളുടെ വിവാഹം പ്രതിസന്ധിയിലാകുകയുമായിരുന്നു. ഇത് സംബന്ധിച്ച്  കഴിഞ്ഞ ദിവസം” കേരള ബ്രേക്കിംഗ് ന്യൂസ്‌ ” വാർത്ത നൽകിയിരുന്നു.
വാർത്തയുടെ അടിസ്ഥാനത്തിൽ ലഭിച്ച സഹായവും – നാട്ടുകാരുടെ പൂർണ്ണ പിന്തുണയുമാണ്  വലിയ ആഘോഷങ്ങളില്ലാത്ത വിവാഹം മംഗളമായി നടന്നത്.  കൊരട്ടി ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി അജിശാന്തി, കൊരട്ടി എസ് എൻ ഡി പി ശാഖ പ്രസിഡന്റ്   ലോഹിദാസ്,സെക്രട്ടറി ജഗൻജീവ് എന്നിവർ  നേതൃത്വം നൽകി.തുടർന്ന് കുറുവാമൂഴി പള്ളി ഹാളിൽ നടന്ന കല്യാണ സദ്യകൾക്ക്  വാർഡംഗം സിന്ധു സോമൻ,സുനിൽ വൈദ്യർ, സുഹൃത്തുക്കളും,നാട്ടുകാരും നേതൃത്വം നൽകി.