Friday, May 17, 2024
keralaNews

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; കണ്ടെയത് ആശുപത്രി അധികൃതര്‍

മലപ്പുറം: മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. പതിനാറ് വയസുള്ള പെണ്‍കുട്ടിയെയാണ് വിവാഹം കഴിപ്പിച്ച് കൊടുത്തത്. ഒരു വര്‍ഷം മുന്‍പാണ് ബന്ധുവായ വണ്ടൂര്‍ സ്വദേശിയുമായുള്ള പെണ്‍കുട്ടിയുടെ വിവാഹം നടന്നത്. ആറ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതര്‍ ഇടപെട്ട് പോലീസിനേയയും സിഡബ്ല്യുസിയെയും വിവരമറിയിച്ചു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. നാട്ടുകാരെ അറിയിക്കാതെ രഹസ്യമായാണ് ഒരു വര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതെന്നാണ് വിവരം. വിവരം പുറത്ത് വന്നിട്ടും

സംഭവത്തില്‍ പോലീസ് ഇതുവരെയും കേസെടുത്തിട്ടില്ല. അന്വേഷണം നടക്കുന്നതായാണ് പോലീസ് പറയുന്നത്. നേരത്തെയും മലപ്പുറത്ത് സമാനമായ രീതിയിലുള്ള ശൈശവ വിവാഹങ്ങള്‍ സിഡബ്ല്യുസി ഇടപെട്ട് തടഞ്ഞിരുന്നു.