Friday, May 3, 2024
keralaNews

മലപ്പുറം ചേകന്നൂരില്‍ വീട്ടില്‍ വന്‍ സ്വര്‍ണ കവര്‍ച്ച.

മലപ്പുറം എടപ്പാള്‍ ചേകന്നൂരില്‍ വീട്ടില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ച 125 പവന്‍ സ്വര്‍ണാഭരങ്ങളും അറുപത്തി അയ്യായിരം രൂപയും മോഷ്ടിച്ചു. ചേകനൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ്കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്.ഇന്നലെ ബന്ധു വീട്ടിലേക്ക് പോയ കുടുംബം തിരിച്ചെത്തിയപ്പോഴാണ്, മോഷണ വിവരം ശ്രദ്ധയില്‍പ്പെട്ടത്. താഴത്തെ നിലയിലെ മുറിയുടെ അലമാരയുടെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ട വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം മോഷണം പോയെന്ന് മനസ്സിലായത്. ഇതോടൊപ്പം ഉണ്ടായിരുന്ന 65,000 രൂപയും കാണാതായിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പാണ്, മകന്റെ വിവാഹം നടന്നത്.കുടുംബത്തെ നന്നായി അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്ന് വീട്ടുകാര്‍ സംശയിക്കുന്നു. തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പോലീസും, വിരലടയാള വിദഗ്ധരും വീട്ടിലും പരിസരത്തും വിശദമായ പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.