Friday, May 17, 2024
keralaNews

മറയൂരില്‍ തോട്ടം മേല്‍നോട്ടക്കാരനെ കൊലപ്പെടുത്തി

മറയൂരില്‍ തോട്ടം മേല്‍നോട്ടക്കാരനെ കൊലപ്പെടുത്തി.ആനച്ചാല്‍ സ്വദേശി ബെന്നി (60) യാണ് കൊല്ലപ്പെട്ടത്.പള്ളനാട്ടില്‍ കമുക് തോട്ടം മേല്‍നോട്ടക്കാരനായിരുന്നു ബെന്നി.വാക്കത്തികൊണ്ട് വെട്ടിയും വടി കൊണ്ട് അടിച്ചുമാണ് കൊല നടത്തിയിരിക്കുന്നത്.പ്രതിയെന്ന് സംശയിക്കുന്ന കാന്തല്ലൂര്‍ ചുരക്കുളം സ്വദേശിയെ പൊലീസ് പിടികൂടി.ഇയാള്‍ മാനസിക രോഗിയാണ്.