Thursday, May 2, 2024
keralaNews

മരക്കാര്‍ അടുത്തമാസം രണ്ടിന് തിയറ്ററില്‍ റിലീസ് ചെയ്യും

മരക്കാര്‍ അടുത്തമാസം രണ്ടിന് റിലീസ് ചെയ്യുമെന്ന് മന്ത്രി സജി ചെറിയാന്‍. ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും വിട്ടുവീഴ്ചയ്ക്ക് തയാറായെന്ന് മന്ത്രി. വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. റിലീസിന് ഒരു ഉപാധിയുമില്ല. സംഘടനകളും മന്ത്രിയും നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലാണ് തീരുമാനം. ആന്റണിയുടേത് ഉദാരമായ സമീപനമാണിതെന്ന് മന്ത്രി പറഞ്ഞു. ഉപാധികളില്ലാതെയാണ് തിയറ്റര്‍ റിലീസിനുളള തീരുമാനം. എല്ലാ സിനിമകളും തിയറ്ററുകളില്‍ റിലീസ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിലപാട് അദ്ദേഹം പറഞ്ഞു. കുറുപ്പിന് അടക്കം ഭയങ്കര ബുക്കിങ്ങാണെന്നും ആളുകള്‍ തീയറ്ററിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.