Thursday, May 9, 2024
keralaNews

പിന്‍വലിക്കല്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു..

സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതി മറ്റൊരു ഓര്‍ഡിനന്‍സിലൂടെ പിന്‍വലിച്ചു. 118 എ വകുപ്പ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിയമ ഭേദഗതി പിന്‍വലിക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അനുമതിക്കായി അയച്ചത്.

വ്യാജ വാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ നിയമ ഭേദഗതി കൊണ്ടുവന്നതെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. വിവിധ വിഭാഗങ്ങളില്‍ നിന്ന് ഈ നിയമ ഭേദഗതിയെ കുറിച്ച് ആശങ്ക ഉയര്‍ന്നു. ഭേദഗതി പൊലീസിന് അമിതാധികാരം നല്‍കുമെന്നും ദുരുപയോഗം ചെയ്യപ്പെടുമെന്നുമുള്ള അഭിപ്രായവും സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുത്തു. സംശയങ്ങളും ആശങ്കകളും ബാക്കിനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.