Saturday, May 4, 2024
keralaLocal NewsNews

മന്ദമരുതിയില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനം

മുണ്ടക്കയം – കൊല്ലം സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസായ
മുരഹര ബസ് കണ്ടക്ടര്‍ക്കാണ് മര്‍ദ്ദനമേറ്റത്.ഇന്ന് രാവിലെ 7.15 ന് മന്ദമരുതിയില്‍ വച്ചാണ് സംഭവം നടന്നത്.കഴിഞ്ഞ ദിവസം ഒരു യാത്രക്കാനെ കണ്ടക്ടര്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.  20 ഓളം വരുന്ന സംഘം ബസ് തടഞ്ഞു നിര്‍ത്തിയ ശേഷമായിരുന്നു മര്‍ദ്ദനം.ഇതേ ത്തുടര്‍ന്ന് മര്‍ദ്ദനമേറ്റ കണ്ടക്ടറെ റാന്നിയിലെ പോലീസ് സ്റ്റേഷനിലെത്തിച്ച് ആശുപത്രിയിലാക്കി.

ഇന്നലെ വൈകിട്ട് റാന്നിയിൽ നിന്നും ബസിൽ കയറിയ ഒരാൾ ടിക്കറ്റിനായി കീറിയ നോട്ടാണ് നൽകിയത് . വേറെ നോട്ട്  മാറി നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ മദ്യപിച്ചെത്തിയ ഇയാൾ ബസിൽ ബഹളം വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടക്ടർ ജസിൻ പറഞ്ഞു .  ഇതിന്റെ ഭാഗമായാണ് ഇന്ന് രാവിലെ തന്നെ ബസിൽ കയറി മർദ്ദിച്ചതെന്നും ജസിൻ പറഞ്ഞു . ഇപ്പോൾ ആശുപത്രിയിലാണെന്നും , മർദ്ദിച്ചവർക്കെതിരെ റാന്നി പോലീസിൽ പരാതി നൽകുമെന്നും ജസിൻ പറഞ്ഞു .