Monday, May 6, 2024
keralaNewspolitics

മന്ത്രി സജി ചെറിയാനെതിരെ ഗുരുതര ആരോപണവുമായി മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്‍

തിരുവനന്തപുരം; സജി ചെറിയാന്‍ ഇനി ശബ്ദിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് പറയുമെന്നും തിരുവഞ്ചൂര്‍. സംസ്ഥാന വ്യാപകമായി കെ റെയിലിനെതിരെ ജനരോഷം ശക്തമായി തുടരുന്നതിനിടെ മന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷണന്‍.

സജി ചെറിയാന്റെ ചെങ്ങന്നൂരിലെ വീട് ഇരിക്കുന്ന ഭാഗത്തെ കെ. റെയില്‍ അലൈന്‍മെന്റ് മാറ്റിയെന്ന ഗുരുതര ആരോപണമാണ് തിരുവഞ്ചൂര്‍ ആരോപിച്ചത്. മുളക്കുഴ പഞ്ചായത്ത് ഓഫീസിന് കിഴക്ക് വശത്തു കൂടിയായിരുന്ന ആദ്യത്തെ അലൈന്‍മെന്റ് ഇപ്പോള്‍ പടിഞ്ഞാറു വശത്തുകൂടിയാക്കിയെന്നാണ് തിരുവഞ്ചൂര്‍ ആരോപിച്ചു. സജി ചെറിയാന്‍ ഇനി ശബ്ദിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് പറയുമെന്നും തിരുവഞ്ചൂര്‍ മുന്നറിയിപ്പ് നല്‍കി. മുളക്കുഴ പഞ്ചായത്ത് മന്ത്രിക്ക് അപരിചിതമായ സ്ഥലം അല്ലെന്നും അദ്ദേഹത്തിന്റെ വീട് ഇരിക്കുന്ന പ്രദേശത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഈ വിഷയം പറയാന്‍ ഇരുന്നതല്ലെന്നും മന്ത്രി തന്നെ കൊണ്ട് പറയിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.ആര്‍ക്ക് വേണ്ടിയാണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതെന്ന് അദ്ദേഹം ചോദിച്ചു.2021 ഡിസംബര്‍ 20 നാണ് കെ.റെയിലുമായി ബന്ധപ്പെട്ട പുതിയ അലൈന്‍മെന്റ് പുറത്ത് വരുന്നത്. ഈ പുറത്തു വന്ന പുതിയ അലൈന്‍മെന്റിലാണ് മുളക്കുഴ പഞ്ചായത്തില്‍ ചില മാറ്റങ്ങള്‍ വന്നതെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചത്.

അലൈന്‍മെന്റില്‍ എന്റെ വീട് വന്നാല്‍ പൂര്‍ണ മനസ്സോടെ വിട്ട് നല്‍കുമെന്ന് സജി ചെറിയാന്‍

തിരുവഞ്ചൂരിന്റെ ആരോപണങ്ങളെ തള്ളി മന്ത്രി സജി ചെറിയാന്‍ രംഗത്തെത്തി. ചെങ്ങന്നൂരില്‍ അലൈന്‍മെന്റ് മാറ്റിയെന്ന് തിരുവഞ്ചൂര്‍ പറയുന്നത് കേട്ടു. തിരുവഞ്ചൂരിന് കാര്യ വിവരമുണ്ടെന്ന് ആയിരുന്നു എന്റെ ധാരണ. കെറെയിലിന്റെ അലൈന്‍മെന്റില്‍ എന്റെ വീട് വന്നാല്‍ പൂര്‍ണ മനസ്സോടെ വിട്ട് നല്‍കുമെന്ന് മന്ത്രി പറഞ്ഞു. അലൈന്‍മെന്റ് തീരുമാനിക്കുന്നത് താനല്ലെന്നും തിരുവഞ്ചൂരിന് സാധിക്കുമെങ്കില്‍ തന്റെ വീട്ടിലൂടെ അലൈമെന്റ് കൊണ്ടുവരാമെന്ന് മന്ത്രി മറുപടി നല്‍കി.

തന്റെ കാലശേഷം വീട് കരുണ പാലിയേറ്റീവ് സൊസൈറ്റിയ്ക്ക് നല്‍കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. ആ എനിക്ക് കെ റെയിലിനായി വീട് വിട്ട് നല്‍കുന്നതില്‍ സന്തോഷമാണെന്ന് അദ്ദേഹം പറഞ്ഞു. വീട് വിട്ട് നല്‍കിയാല്‍ ലഭിക്കുന്ന പണം തിരുവഞ്ചൂരിന് നല്‍കാമെന്നും അദ്ദേഹവും കോണ്‍ഗ്രസ് നേതാക്കളും കൂടി അത് കരുണയ്ക്ക് നല്‍കിയാല്‍ മതിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.