Friday, May 17, 2024
keralaNews

മദ്യപിച്ച് വനിതാ നേതാവിനോട് ജോജു അപമര്യാദയായി പെരുമാറി: നടനെതിരെ പൊലീസ് നടപടി വേണം; കോണ്‍ഗ്രസ്

ജോജു വനിതാ നേതാക്കളോട് മോശമായി സംസാരിച്ചുവെന്നും അധിക്ഷേപ പരമാര്‍ശം നടത്തിയെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
ഇന്ധന വില വര്‍ധനവിനെതിരെയാണ് പ്രതിഷേധമെന്നും സാധാരണക്കാര്‍ക്ക് വേണ്ടിയാണ് സമരമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു. മുന്‍കൂട്ടി അനുമതി വാങ്ങിയാണ് റോഡ് തടയാന്‍ എത്തിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. സമാധാനമായി സമരം നടക്കുന്നതിനിടെ ജോജു പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്നാണ് സമരക്കാരുടെ വാദം. സമരത്തിന് നേതൃത്വം നല്‍കുകയായിരുന്നു വനിതാ നേതാവിനോട് ജോജു അപമര്യാദയായി പെരുമാറിയെന്നും മദ്യപിച്ച് സിനിമാ സ്‌റ്റൈല്‍ പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

സംഭവത്തില്‍ നടനെതിരെ പൊലീസ് നടപടി വേണമെന്നും ഉടന്‍ തന്നെ രേഖാമൂലം പരാതി നല്‍കുമെന്നും വനിതാ നേതാവ് പ്രതികരിച്ചു. കുടിച്ചു വെളിവില്ലാതെയാണ് ജോജു കടന്ന് വന്നത്. സാധാരണക്കാര്‍ക്ക് വേണ്ടി സമരം നടത്തുമ്പോള്‍ വെറും ഷോ വര്‍ക്കാണ് ജോജു നടത്തിയതെന്ന് വനിതാ നേതാക്കള്‍ പറയുന്നു. ജോജുവിന്റെ കയ്യില്‍ കുറേ പൈസയുണ്ടാകും ഇന്ധന വില പ്രശ്‌നമായിരിക്കില്ല പക്ഷേ സാധാരണക്കാരുടെ അവസ്ഥ അതല്ല. പ്രതിഷേധക്കാര്‍ പറയുന്നു.