Tuesday, April 23, 2024
Local NewsNews

ഭിന്നശേഷി സൗഹൃദ കൂട്ടായ്മയുമായി എരുമേലി സെന്റ്.തോമസ്

എരുമേലി : ആടിയും പാടിയും കഥകൾ പറഞ്ഞും മധുരം നുകർന്നും ഒരു ദിനം . ലോക ഭിന്നശേഷി സൗഹൃദ ദിനത്തോടനുബന്ധിച്ച്  എരുമേലി സെന്റ്.തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ ഭിന്ന ശേഷി കുട്ടികളുടെ പഠന കേന്ദ്രമായ ജീവൻ ജ്യോതി സന്ദർശിച്ചു. ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുൻ നിരയിലെത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച്  സ്കൂൾ ഹെഡ്മിസ്‌ട്രസ്സ്  മേഴ്സി ജോൺ മുഖ്യപ്രഭാഷണം നടത്തി. ജീവൻ ജ്യോതി പ്രിൻസിപ്പാൾ സി. മെർലിൻ എഫ്. സി.സി,  അധ്യാപകരായ .റെജി എബ്രാഹം,  റാണി തൂങ്കുഴി, ബീനാ സി.റ്റി. ബിൻസി ജോസഫ് , ജോബി ജോസഫ് , സോബിൻ ആന്റണി എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.