Sunday, May 5, 2024
keralaNews

മദ്യപിക്കുന്നതിനിടെ മീനച്ചിലാറ്റില്‍ ചാടി നേപ്പാള്‍ സ്വദേശി മരിച്ചു

കോട്ടയം: ഈരാറ്റുപേട്ട സുഹൃത്തുക്കളുമൊത്തു മദ്യപിക്കുന്നതിനിടെ മീനച്ചിലാറ്റില്‍ ചാടിയ നേപ്പാള്‍ സ്വദേശി സുലോചന്‍ തരു (23) മരിച്ചു. ശനിയാഴ്ച രാത്രി പത്തോടെ വട്ടക്കയത്താണു സംഭവം. ആറ്റുതീരത്തുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലാണു സുലോചന്‍ ഉള്‍പ്പെടെ താമസിച്ചിരുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെ ഇയാള്‍ ആറ്റിലേക്കു ചാടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.