Wednesday, May 15, 2024
EntertainmentkeralaNews

ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി.

കൊച്ചി :നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍, മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്ന നടന്‍ ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അതിജീവിതയുടെ ഹര്‍ജിയില്‍ വിധിപറയുന്നത് ഹൈക്കോടതി മാറ്റി. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ അതിജീവിത നല്‍കിയ പരാതിയില്‍ കോടതിയെ സഹായിക്കാന്‍ അഡ്വ. രഞ്ജിത് മാരാരെ അമിക്കസ്‌ക്യൂറിയായും ഹൈക്കോടതി നിയമിച്ചു. കേസില്‍ വാദം കേട്ട ജഡ്ജി വിധിപറയുന്നത് തടയുകയാണ് അതിജീവിതയുടെ ഹര്‍ജിയുടെ ഉദ്ദേശ്യമെന്നു ചൂണ്ടിക്കാട്ടിയാണ്, വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്ന് ദിലീപ് ആവശ്യമുന്നയിച്ചത്.