Friday, April 19, 2024
Local NewsNews

ശബരിമല തീർഥാടനം;ആരോഗ്യ വകുപ്പ്  അവലോകന യോഗം ചേർന്നു

എരുമേലി: ശബരിമല തീർഥാടനത്തോട് അനുബന്ധിച്ച് ഒരുക്കങ്ങൾ വിലയിരുത്തുന്നതിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പ്  അവലോകന യോഗം ചേർന്നു. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.വി.ആർ രാജു ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വർഗീസ് അധ്യക്ഷത വഹിച്ചു.                                                              കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കുന്നതിനും, എല്ലാ ഇടത്താവളങ്ങളിലും വിവിധ ഭാഷകളിൽ കോവിഡ് മാർഗനിർദ്ദേശങ്ങൾ പ്രദർശിപ്പിക്കുന്നതിനും നിർദ്ദേശം നൽകി. ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുക, 24 മണിക്കൂറും ഐ.സി.യുവിൻ്റെ പ്രർത്തനം ഉറപ്പുവരുത്തുക, ഹരിത പ്രോട്ടോക്കോൾ നിർബന്ധമാക്കുക, ജല സ്രോതസുകളിൽ ക്ലോറിനേഷൻ നടത്തുക തുടങ്ങി ആരോഗ്യ വകുപ്പ് നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ ഉടൻ നടപ്പിലാക്കാൻ തീരുമാനിച്ചു.
       ശബരിമല സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അജൽ, ജില്ലാ നോഡൽ ഓഫീസർ ഡോ. അനിതകുമാരി, സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.സീന, താവളം നോഡൽ ഓഫീസർ ഡോ. പ്രശാന്ത്, ഹെൽത്ത് സൂപ്പർവൈസർ എം.വി ജോയി, ഹെൽത്ത് ഇൻസ്പെക്ടർ ഷാജി കറുകത്ര എന്നിവർ പങ്കെടുത്തു.