Saturday, May 18, 2024
Local NewsNews

വീടിന് മുന്നില്‍ വച്ച സ്‌കൂട്ടി കത്തിച്ചതായി പരാതി

റാന്നി: പെരുനാട് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് കക്കാട് കോട്ടുപാറ നാല് സെന്റ് കോളനിയിൽ മണിയുടെ സ്കൂട്ടി ഇന്നലെ രാത്രി 11 മണിയോടെ മദ്യപിച്ചെത്തിയ രണ്ടു പേർ ചേർന്ന് കത്തിച്ചു. ഇന്നലെ പകൽ ഉണ്ടായ ജോലി സംബന്ധമായ തർക്കം മൂലം രാത്രി മദ്യപിച്ചെത്തിയ അവർ ഫോൺ വിളിച്ച് വീടിനു വെളിയിൽ വരാൻ ആവശ്യപ്പെടുകയും വരാത്തതിന്റെ ദേഷ്യത്തിലാണ് കത്തിച്ചത് എന്നും പരാതിക്കാരൻ മണി പറയുന്നു. പെരുനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.